കുട്ടികളുടെ പാഠ പുസ്തകം സ്കൂളിൽ സൂക്ഷിക്കും !

Friday 09 January 2026 12:28 AM IST

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും സ്‌കൂളിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. എസ്.സി.ഇ.ആർ.ടി നൽകിയ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. വിദ്യാർത്ഥികളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വിവരശേഖരണം നടത്തിയിരുന്നു.  ക്ലാസിന് യു ആകൃതി ക്ലാസ് മുറികളിലെ പരമ്പരാഗത പിൻബെഞ്ച് സംവിധാനം ഒഴിവാക്കി 'യു' ആകൃതിയിലോ വട്ടത്തിലോ ഇരിപ്പിടങ്ങൾ ക്രമീകരിക്കും. അദ്ധ്യാപകരുമായി ജനാധിപത്യപരമായ രീതിയിൽ എല്ലാ കുട്ടികൾക്കും ഒരേപോലെ സംവദിക്കാൻ ഇത് അവസരമൊരുക്കും. ക്ലാസിന്റെ നടുഭാഗത്ത് കൂടുതൽ സ്ഥലം ലഭ്യമാക്കാനും ഈ രീതി സഹായിക്കും. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ ഈ മാറ്റം കൊണ്ടുവരുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

 പ്രധാന നിർദ്ദേശങ്ങൾ: 1. പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും ക്ലാസ് മുറികളിൽ തന്നെ സൂക്ഷിക്കാൻ സൗകര്യമൊരുക്കും. 2. പുസ്തകങ്ങൾ ഒന്നിച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കാൻ അവയെ കൂടുതൽ വോള്യങ്ങളായി തിരിക്കും. 3. പല വിഷയങ്ങൾക്കായി ഒരൊറ്റ നോട്ട്ബുക്ക് ഉപയോഗിക്കുന്ന രീതി പ്രോത്സാഹിപ്പിക്കും.

സം​സ്ഥാ​ന​ത്തെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ഗു​ണ​പ​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​ര​ണ്ട് ​സു​പ്ര​ധാ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ ​ക​രി​ക്കു​ലം​ ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​ ​ക​ര​ട് ​റി​പ്പോ​ർ​ട്ടി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​ക.കു​ട്ടി​ക​ളു​ടെ​ ​ശാ​രീ​രി​ക​വും​ ​മാ​ന​സി​ക​വു​മാ​യ​ ​ഉ​ല്ലാ​സം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​സ്കൂ​ൾ​ ​ബാ​ഗി​ന്റെ​ ​ഭാ​രം​ ​കു​റ​യ്ക്കു​ക,​ ​ക്ലാ​സ് ​മു​റി​ക​ളി​ലെ​ ​ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​'​ബാ​ക്ക് ​ബെ​ഞ്ചേ​ഴ്സ്'​ ​ഇ​ല്ലാ​ത്ത​ ​പ​ഠ​ന​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്നീ​ ​ആ​ശ​യ​ങ്ങ​ളാ​ണ് ​ന​ട​പ്പി​ലാ​ക്കും.​ ​ജ​നു​വ​രി​ 20​ ​വ​രെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യി​ക്കാം.​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മാ​റ്റം​ ​വ​രു​ത്താ​നാ​ണ് ​ആ​ലോ​ചന വി.​ശി​വ​ൻ​കു​ട്ടി വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി