സംസ്ഥാനതല അബാക്കസ് മത്സരം 11ന് 

Friday 09 January 2026 12:39 AM IST

തിരുവനന്തപുരം: കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന യുസിമാസ് (UCMAS) സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല അബാക്കസ് മത്സരം ഈമാസം 11ന് തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനച്ചടങ്ങിൽ കരകുളം വിദ്യാധിരാജ എൽ.പി.എസ് പ്രിൻസിപ്പൽ അനീഷ് ജെ. പ്രയാഗ് മുഖ്യാതിഥിയാകും. അഞ്ഞൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ വേഗതയും ഗണിതശാസ്ത്ര മികവും തെളിയിക്കാൻ മാറ്റുരയ്ക്കും. ഫൗണ്ടേഷൻ ലെവൽ മുതൽ ഗ്രാൻഡ് ലെവൽ വരെയുള്ള എട്ട് തലങ്ങളിൽ വിഷ്വൽ , ലിസണിംഗ് , ഫ്ലാഷ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. .