സ്വർണം, വെള്ളി വിലകളിൽ പടിയിറക്കം
Friday 09 January 2026 2:40 AM IST
കൊച്ചി: ആഗോളവിപണിയുടെ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12650 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. നിക്ഷേപകരുടെ ലാഭമെടുപ്പാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയായി.