മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ മൈൻ ഡയമണ്ട് ഫെസ്റ്റിവൽ
Friday 09 January 2026 1:43 AM IST
കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ മൈൻ ഡയമണ്ട് ആഭരണങ്ങളുടെ ശേഖരവുമായി മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ആരംഭിച്ചു. 26 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ആഭരണ പ്രേമികൾക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തിൽ 30 ശതമാനം വരെ ആകർഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങൾ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മൈൻ ഡയമണ്ട് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. ബ്രൈഡൽ, ലൈറ്റ്‌വെയിറ്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരം ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.