15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പനുവദിച്ചു

Friday 09 January 2026 12:47 AM IST

തിരുവനന്തപുരം:യാത്രക്കാരുടെ സൗകര്യം മാനിച്ച് സംസ്ഥാനത്തെ 15 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് 15 പുതുതായി സ്റ്റോപ്പുകൾ അനുവദിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.