വാർഷിക പൊതുയോഗവും
Thursday 08 January 2026 10:52 PM IST
പന്തളം: പൗർണമി റെസിഡന്റ്‌സ് അസോസിയേഷന്റെ 17ാം വാർഷിക പൊതുയോഗവും ക്രിസ്മസ് പുതുവത്സരാഘോഷവും, ശനിയാഴ്ച്ച വൈകിട്ട് 4.30മുതൽ, പന്തളം വയോജന വിനോദ വിജ്ഞാന കേന്ദ്രത്തിൽ നടക്കും. പ്രസിഡന്റ് പി.ജെ മനോഹരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം, ഫാ . ജോൺ പോൾ ഉദ്ഘാടനം ചെയ്യും. ക്രിസ്മസ് പുതുവത്സര സന്ദേശവും നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പന്തളം മുനിസിപ്പാലിറ്റിയിലെ 25,26വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളായ പന്തളം മഹേഷ്, കെ. ആർ രവി വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച കുടുംബാംഗങ്ങൾ എന്നിവരെ യോഗത്തിൽ ആദരിക്കും