സന്ദർശിച്ചു

Thursday 08 January 2026 10:53 PM IST

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഹരിയാന സംസ്ഥാന ജോയിന്റ് സി.ഇ.ഒ രാജ്കുമാർ പത്തനംതിട്ട കളക്ടറേറ്റിലെ എഫ്.എൽ.സി ഹാളിലും ഇലക്ഷൻ വെയർഹൗസിലും പരിശോധന നടത്തി. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ്, എഫ് .എൽ. സി നോഡൽ ഓഫീസർ കെ. എസ് സിറോഷ് എന്നിവർ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന മൂന്നിന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെയാണ് പരിശോധന.