ദേശീയ വോളി : കേരളം ക്വാർട്ടറിൽ
Thursday 08 January 2026 11:06 PM IST
വാരാണസി : ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഛത്തിസ്ഗഡിനെയും രണ്ടാം മത്സരത്തിൽ കർണാടകത്തെയും നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് അവസാന എട്ടിലേക്ക് എത്തിയത്. 25-16,25-19,25-15 എന്ന സ്കോറിനാണ് ഛത്തിസ്ഗഡിനെ തോൽപ്പിച്ചത്. 25- 17,28-26, 25-18 എന്ന സ്കോറിനായിരുന്നു കർണാടകത്തിന് എതിരായ വിജയം. ജിതിൻ, മുഹമ്മദ് നിഹാൽ,ജോൺ ജോസഫ് തുടങ്ങിയവർ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ന് തമിഴ്നാടാണ് ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.
വനിതാ വിഭാഗത്തിൽ പൂളിലെ അവസാനമത്സരത്തെ രാജസ്ഥാനെ 25-11, 25-12, 25-13 എന്ന സ്കോറിന് കീഴടക്കി പൂൾ ചാമ്പ്യന്മാരായാണ് കേരള വനിതകൾ ക്വാർട്ടറിലേക്ക് കടന്നത്.