സർഫ്രാസിന് അതിവേഗ അർദ്ധസെഞ്ച്വറി റെക്കാഡ്
Thursday 08 January 2026 11:08 PM IST
ജയ്പുർ : വിജയ് ഹസാരേ ട്രോഫിയിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയെന്ന റെക്കാഡ് ഇനി സർഫ്രാസ് ഖാന്റെ പേരിൽ. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ 15 പന്തുകളിൽ അർദ്ധസെഞ്ച്വറിയിലെത്തിയ സർഫ്രാസ് 16 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ചിരുന്ന ബറോഡയുടെ അതിത് ഷെയതിന്റെ 2020-21ലെ റെക്കാഡാണ് തകർത്തത്. ആകെ 20 പന്തുകളിൽ ഏഴുഫോറും അഞ്ച് സിക്സുമടക്കം 62 റൺസ് നേടിയെങ്കിലും ടീമിന് ജയം നൽകാൻ സർഫ്രാസിന് കഴിഞ്ഞില്ല. ഒരു റൺസിനാണ് മുംബയ് പഞ്ചാബിനോട് തോറ്റത്. ഇന്ത്യൻ താരം അഭിഷേക് ശർമ്മയുടെ ഒരോവറിൽ സർഫ്രാസ് 30 റൺസ് നേടിയിരുന്നു.