തിലക് വർമ്മയ്ക്ക് ശസ്ത്രക്രിയ
Thursday 08 January 2026 11:09 PM IST
രാജ്കോട്ട് : ഇന്ത്യൻ ക്രിക്കറ്റർ തിലക് വർമ്മ അടിയന്തര വൃഷ്ണശസ്ത്രക്രിയയ്ക്ക് വിധേയനായി. രാജ്കോട്ടിൽ വിജയ് ഹസാരേ ട്രോഫിയിൽ ഹൈദരാദിന് വേണ്ടി കളിക്കുകയായിരുന്ന തിലകിന് മത്സരശേഷം അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്കാനിംഗിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താരത്തിന് എട്ടുദിവസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈമാസം 21ന് തുടങ്ങുന്ന ന്യൂസിലാൻഡിന് എതിരായ ട്വന്റി-20 പരമ്പരയിൽ തിലക് കളിക്കുന്ന കാര്യം സംശയത്തിലാണ്.