വിമാനയാത്ര

Thursday 08 January 2026 11:16 PM IST

പത്തനംതിട്ട: കോഴഞ്ചേരി ബി.ആർ.സി, ഭിന്നശേഷി കുട്ടികൾക്കായി സമഗ്രശിക്ഷാ കേരള 'സഫലമീയാത്ര' എന്ന പേരിൽ വിമാനയാത്ര നടത്തും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് യാത്ര ചെയ്യുന്നത്. കുട്ടികൾക്ക് ആത്മവിശ്വാസവും മനോധൈര്യവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന യാത്ര 12 ന് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് 10.50 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേരുന്ന യോഗം നാളെ ഉച്ചകഴിഞ്ഞ് നാലിന് മാരാമൺ മർത്തോമാ റിട്രീറ്റ് സെന്ററിൽ നടക്കും. ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണ‌ൻ മുഖ്യാതിഥി ആയിരിക്കും.