സർഗസന്ധ്യ

Thursday 08 January 2026 11:17 PM IST

കോഴഞ്ചേരി: കുഴിക്കാല സി എം എസ് ഹയർ സെക്കൻഡറി സ്കൂളിലെ സർഗസന്ധ്യ വെള്ളിയാഴ്ച വൈകിട്ട് 6 30 മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. .വൈകിട്ട് ഏഴിന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. സി എസ് ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ് റവ .തോമസ് ശമുവേൽ പൂർവഅദ്ധ്യാപക വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും .കോമഡി താരങ്ങളായ എവിനും കെവിനും ചേർന്ന് കലാസന്ധ്യയുടെ ഉദ്ഘാടനം നിർവഹിക്കും .രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് ബാലക് പുരസ്കാരം നേടിയ മാസ്റ്റർ മുഹമ്മദ് യാസീൻ പരിപാടിയുടെ ഭാഗമായുള്ള ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും.