അധിക സീറ്റ് ലീഗിന്റെ സമ്മർദ്ദ തന്ത്രം; ഉന്നം കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ

Friday 09 January 2026 12:00 AM IST

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ അധിക സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസുമായി സീറ്റ് വെച്ചുമാറാനുള്ള സമ്മർദ്ദതന്ത്രമെന്ന് സൂചന. പരാജയപ്പെടുന്ന സീറ്റുകൾക്ക് പകരം വിജയസാദ്ധ്യതയുള്ള സീറ്റുകൾ വേണമെന്നാണ് നിലപാട്.

കോൺഗ്രസിന്റെ പട്ടാമ്പി, കണ്ണൂർ, തവനൂർ, കൽപ്പറ്റ, കൊയിലാണ്ടി സീറ്റുകളിലാണ് നോട്ടം. ലീഗിന്റെ കോങ്ങാട്, ഗുരുവായൂർ, പുനലൂർ,​ കൂത്തുപറമ്പ്,​ അഴീക്കോട് സീറ്റുകൾ പകരം നൽകാമെന്നാണ് നിർദേശം. കണ്ണൂർ,​ പട്ടാമ്പി,​ കൽപ്പറ്റ മണ്ഡലങ്ങൾ വെച്ചുമാറണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയിട്ടുണ്ടെങ്കിലും ലീഗ് പിന്നാക്കം പോയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിറുത്തിയാണ് ലീഗിന്റെ അവകാശവാദം. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ മൂന്നാമത്തെ പാർട്ടിയാണ് ലീഗ്.

2021ൽ 27 നിയമസഭാ സീറ്റുകളിൽ മത്സരിച്ച ലീഗ് 15 സീറ്റുകളിൽ വിജയിച്ചിരുന്നു. മലപ്പുറം ജില്ലയിൽ 11, കാസർക്കോട് രണ്ട്, കോഴിക്കോട്,​ പാലക്കാട് ജില്ലകളിൽ ഓരോ സീറ്റ് എന്നിങ്ങനെയാണ് വിജയിച്ചത്. ഇക്കുറി 20 സീറ്റിൽ കുറയാത്ത വിജയമാണ് ലക്ഷ്യം. മൂന്ന് സീറ്റുകൾ അധികം ചോദിച്ച് 30 സീറ്റുകളിൽ മത്സരിക്കാൻ മോഹമുണ്ടെങ്കിലും അവകാശവാദം മുന്നണിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ലീഗിനുണ്ട്. അതിനാൽ പിടിവാശിയിലേക്ക് നീങ്ങില്ല. അംഗബലം ഉയർത്തിക്കാട്ടി ലീഗ് ഉപമുഖ്യമന്ത്രി പദവിയടക്കം ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഇതിനു മുമ്പ് അഞ്ചാംമന്ത്രി വിഷയത്തിലേറ്റ പരിക്കുമാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.

ലീഗിനെ പിണക്കാനാവില്ല

# കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലബാറിലെ ആറ് ജില്ലകളിലെ 60 സീറ്റുകളിൽ 30 ഇടത്ത് മത്സരിച്ചപ്പോൾ കോൺഗ്രസിന് ആറിടത്ത് മാത്രമാണ് വിജയിക്കാനായത്. 23 സീറ്റിൽ മത്സരിച്ച ലീഗ് 15 സീറ്റുകളിലും വിജയിച്ചു. യു.ഡി.എഫിന് ആകെ 21 മണ്ഡലങ്ങൾ മാത്രം.

# ഇത്തവണ മലബാറിൽ നിന്ന് 38-40 സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. 15 സീറ്റിലെങ്കിലും വിജയം കണക്കുകൂട്ടുന്ന കോൺഗ്രസിന് ലീഗിന്റെ മികച്ച പിന്തുണ അനിവാര്യമാണ്.

# തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില പരുങ്ങലിലായാൽ ലീഗ് മാറി ചിന്തിക്കുമെന്ന് ആശങ്കയുണ്ട് . തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ലയെന്ന പ്രചാരണം ഇടതു കേന്ദ്രങ്ങൾ ഉയർത്തുന്നത് ഈ സാദ്ധ്യത മുന്നിൽകണ്ടാണെന്ന് സൂചന.

മ​ല​പ്പു​റ​ത്തേ​ക്ക് ​മാ​റാൻ പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

ഷാ​ബി​ൽ​ബ​ഷീർ

മ​ല​പ്പു​റം​:​ ​യു.​ഡി.​എ​ഫി​ലെ​ ​സീ​റ്റ് ​വി​ഭ​ജ​ന​ ​ച​ർ​ച്ച​ക​ൾ​ ​പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് ​പി​ന്നാ​ലെ​ത​ന്നെ​ ​മു​സ്ലിം​ ​ലീ​ഗ് ​നി​യ​മ​സ​ഭാ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ക്കും. യു​വ,​ ​വ​നി​താ​ ​പ്രാ​തി​നി​ദ്ധ്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​അ​ഞ്ചോ​ളം​ ​എം.​എ​ൽ.​എ​മാ​രെ​ ​ഒ​ഴി​വാ​ക്കി​യേ​ക്കും. ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മൂ​ന്ന് ​ടേം​ ​വ്യ​വ​സ്ഥ​ ​‌​ ​ക​ർ​ക്ക​ശ​മാ​ക്കി​ല്ല.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും​ ​എം.​കെ.​മു​നീ​റി​നും​ ​ഇ​ള​വു​ണ്ട്.​ ​അ​നാ​രോ​ഗ്യം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും​ ​മു​നീ​ർ​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​സീ​റ്റ് ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​ലീ​ഗ് ​നേ​തൃ​ത്വം.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​വേ​ങ്ങ​ര​യി​ൽ​ ​നി​ന്ന് ​മ​ല​പ്പു​റ​ത്തേ​ക്ക് ​മാ​റി​യേ​ക്കും.ലീ​ഗി​ന് ​ജി​ല്ല​യി​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കു​ന്ന​ത് ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ത്തി​ലാ​ണ്.​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​പി.​ഉ​ബൈ​ദു​ള്ള​യ്ക്ക് 35,208​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മു​ണ്ട്.​ 1982​ൽ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​ആ​ദ്യ​മാ​യി​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​എ​ത്തി​യ​ത് ​മ​ല​പ്പു​റ​ത്ത് ​നി​ന്നാ​ണ്.​ 87​ലും​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​പ്ര​തി​നി​ധി​യാ​യി. 2006​ൽ​ ​കു​റ്റി​പ്പു​റ​ത്ത് ​നി​ന്ന് ​മ​ത്സ​രി​ച്ച​പ്പോ​ൾ,​ ​ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യ​ ​കെ.​ടി.​ ​ജ​ലീ​ലി​നോ​ട് ​പ​രാ​ജ​യ​പ്പെ​ട്ടു.​ 2011​ ​മു​ത​ൽ​ 2021​ ​വ​രെ​ ​വേ​ങ്ങ​ര​യി​ൽ​ ​നി​ന്ന് ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ചു.​വേ​ങ്ങ​ര​യി​ൽ​ 30,596​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്.​ ​മ​ണ്ഡ​ല​ ​പു​ന​ർ​നി​ർ​ണ്ണ​യ​ത്തി​ൽ​ ​കു​റ്റി​പ്പു​റം​ ​ഇ​ല്ലാ​താ​യി. വേ​ങ്ങ​ര​യി​ൽ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ.​സ​ലാ​മി​നെ​ ​മ​ത്സ​രി​പ്പി​ച്ചേ​ക്കും.​ ​സ​മ​സ്ത​യ്ക്ക് ​അ​ന​ഭി​മ​ത​നാ​യ​ ​സ​ലാ​മി​നെ​ ​ഉ​റ​ച്ച​ ​കോ​ട്ട​യി​ൽ​ ​മ​ത്സ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്.​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​തി​രൂ​ര​ങ്ങാ​ടി​യി​ലും​ ​സ​ലാ​മി​ന് ​ക​ണ്ണു​ണ്ട്.​ ​കെ.​പി.​എ.​മ​ജീ​ദ് ​തി​രൂ​ര​ങ്ങാ​ടി​യി​ൽ​ ​നി​ന്ന് ​മാ​റി​യേ​ക്കും. ലീ​ഗ് ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​എം.​എ​ൽ.​എ​ ​വ​ള്ളി​ക്കു​ന്നി​ൽ​ ​നി​ന്ന് ​മ​ഞ്ചേ​രി​യി​ലേ​ക്ക് ​മാ​റി​യേ​ക്കും.​ ​ഏ​റ​നാ​ട്ടി​ലെ​ ​പി.​കെ.​ ​ബ​ഷീ​ർ​ ​എം.​എ​ൽ.​എ​യെ​ ​മ​ഞ്ചേ​രി​യി​ലേ​ക്ക് ​മാ​റ്റാ​നും​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​വ​ള്ളി​ക്കു​ന്ന്,​ ​താ​നൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​എം.​എ​സ്.​എ​ഫ്,​​​ ​യൂ​ത്ത് ​ലീ​ഗ് ​നേ​താ​ക്ക​ൾ​ക്ക് ​ക​ണ്ണു​ണ്ട്.​ ​കോ​ട്ട​ക്ക​ൽ,​ ​മ​ങ്ക​ട,​ ​പെ​രി​ന്ത​ൽ​മ​ണ്ണ,​ ​തി​രൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​ർ​ ​മ​ത്സ​രി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ജ​യ​ന്തി​ ​രാ​ജ​ൻ,​ ​മു​ൻ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സു​ഹ്റ​ ​മ​മ്പാ​ട് ​എ​ന്നി​വ​ർ​ക്കാ​ണ് ​വ​നി​ത​ക​ളി​ൽ​ ​പ്രാ​മു​ഖ്യം.