അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നു: ചെന്നിത്തല

Friday 09 January 2026 12:00 AM IST

തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കോടതി നിയന്ത്രണത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടയേ കൂടുതൽ വസ്തുതകൾ പുറത്തുവരികയുള്ളൂ.

ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രവാസി വ്യവസായി ഇതുമായി ബന്ധപ്പെട്ട് സൂചനകൾ നൽകിയെന്നാണ് മനസിലാക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരുമെന്നാണ് അദ്ദേഹം പറയുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ജനങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. യു.ഡി.എഫിന് നൂറു സീറ്റുകിട്ടുമെന്ന് വന്നപ്പോൾ തങ്ങൾക്ക് 110 കിട്ടുമെന്ന് പിണറായി വെറുതെ വീമ്പിളക്കുകയാണ്. വി.ഡി സതീശൻ സിറോ മലബാർ സഭാ ആസ്ഥാനത്ത് പോയതിൽ ഒരു തെറ്റുമില്ല. തന്നോട് സംസാരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് പോയതെന്നും ചെന്നിത്തല വ്യക്തമാക്കി.

വി.​ഡി.​ ​സ​തീ​ശൻ സി​റോ​ ​സ​ഭാ ആ​സ്ഥാ​ന​ത്ത്

കൊ​ച്ചി​:​ ​സി​റോ​മ​ല​ബാ​ർ​ ​സ​ഭ​യു​ടെ​ ​മെ​ത്രാ​ൻ​ ​സി​ന​ഡ് ​യോ​ഗം​ ​ചേ​രു​ന്ന​ ​കാ​ക്ക​നാ​ട് ​മൗ​ണ്ട് ​സെ​ന്റ് ​തോ​മ​സി​ലെ​ത്തി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ബി​ഷ​പ്പു​മാ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി.​ ​വ്യ​ക്തി​പ​ര​മാ​യ​ ​സ​ന്ദ​ർ​ശ​ന​മാ​ണെ​ന്നും​ ​രാ​ഷ്ട്രീ​യ​ല​ക്ഷ്യ​മി​ല്ലെ​ന്നും​ ​കോ​ൺ​ഗ്ര​സും​ ​സ​ഭ​യും​ ​വി​ശ​ദീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച​ ​രാ​ത്രി​യി​ലാ​ണ് ​പൊ​ലീ​സ് ​അ​ക​മ്പ​ടി​ ​ഒ​ഴി​വാ​ക്കി​ ​സ്വ​കാ​ര്യ​ ​കാ​റി​ൽ​ ​സ​തീ​ശ​ൻ​ ​സ​ഭാ​ ​ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ ​മൂ​ന്ന് ​ബി​ഷ​പ്പു​മാ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി.​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്. വ്യ​ക്തി​പ​ര​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ബി​ഷ​പ്പു​മാ​രെ​യാ​ണ് ​സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ലി​നെ​ ​ക​ണ്ടി​ല്ലെ​ന്ന് ​സ​ഭാ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.​ ​സി​ന​ഡ് ​യോ​ഗ​വു​മാ​യി​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​ബ​ന്ധ​മി​ല്ല.​ ​ഔ​ദ്യോ​ഗി​ക​ ​സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നി​ല്ല.​ ​രാ​ഷ്ട്രീ​യ​മാ​യ​ ​അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ​ ​പ​ങ്കി​ല്ലെ​ന്നും​ ​സ​ഭ​ ​അ​റി​യി​ച്ചു.