സി.പി.എം കേന്ദ്രകമ്മിറ്റി 26ന് തിരുവനന്തപുരത്ത്

Friday 09 January 2026 12:00 AM IST

ന്യൂഡൽഹി: സി.പി.എമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം 26 മുതൽ തിരുവനന്തപുരത്ത് നടക്കും. ഡൽഹിയിലെ അതിശൈത്യം കണക്കിലെടുത്താണ് യോഗം തിരുവനന്തപുരത്ത് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിജയസാദ്ധ്യതയുള്ള നേതാക്കൾക്കും രണ്ട് ടേം നിബന്ധനയിൽ ഇളവു നൽകുന്നതിൽ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശബരിമല സ്വർണക്കൊള്ള അടക്കം വിഷയങ്ങളും ചർച്ചയാകും.

ഇ​ട​തു​മു​ന്ന​ണി യോ​ഗം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​ഫ​ലം​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ ​ഇ​ന്ന്.​ ​ഘ​ട​ക​ക​ക്ഷി​ക​ളോ​ട് ​വി​ശ​ദ​ ​അ​വ​ലോ​ക​ന​ത്തി​ന് ​നേ​തൃ​ത്വം​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​വി​ല​യി​രു​ത്ത​ൽ​ ​ഇ​ന്ന് ​അ​വ​ത​രി​പ്പി​ക്കും.​ ​ഇ​ന്ന​ത്തെ​ ​യോ​ഗ​ത്തോ​ടെ​ ​ത​ദ്ദേ​ശ​ ​അ​വ​ലോ​ക​നം​ ​അ​വ​സാ​നി​പ്പി​ച്ച് ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ​ക​ട​ക്കും. ത​ദ്ദേ​ശ​ ​പ​രാ​ജ​യ​കാ​ര​ണം​ ​സം​ബ​ന്ധി​ച്ച് ​ഘ​ട​ക​ക​ക്ഷി​ക​ൾ​ ​വി​വി​ധ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം,​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള,​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​ഏ​കീ​ക​ര​ണം​ ​എ​ന്നി​ങ്ങ​നെ​ ​വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് ​ഉ​യ​ർ​ന്ന​ത്.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​സി.​പി.​എം​ ​ത​ള്ളി​യി​രു​ന്നു.​ ​വീ​ഴ്ച​ ​പ​രി​ശോ​ധി​ച്ച് ​തി​രു​ത്തു​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​തേ​സ​മ​യം,​​​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​വും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​യും​ ​തി​രി​ച്ച​ടി​ച്ചെ​ന്ന് ​സി.​പി.​ഐ​ ​വി​ല​യി​രു​ത്തി.​ ​ഇ​ന്നും​ ​സി.​പി.​ഐ​ ​അ​തേ​ ​അ​ഭി​പ്രാ​യം​ ​പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.

ത​ദ്ദേ​ശം​ ​മാ​റ്റി​വ​ച്ച് ​നി​യ​മ​സഭ തി​ര​ഞ്ഞെ​ടു​പ്പി​ന് ​സി.​പി.ഐ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തി​രി​ച്ച​ടി​ ​ഇ​ഴ​ ​കീ​റി​ ​പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്നും​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ​ക​ട​ക്കാ​നും​ ​സി.​പി.​ഐ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​തീ​രു​മാ​നം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നു​മാ​യു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​അ​വ​സാ​നി​പ്പി​ക്കാ​നും​ ​സി.​പി.​ഐ​ ​തീ​രു​മാ​നി​ച്ചു.​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ​നേ​താ​ക്ക​ൾ​ ​ക​ട​ക്ക​രു​തെ​ന്നും​ ​നേ​തൃ​ത്വം​ ​നി​ർ​ദ്ദേ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മി​ഷ​ൻ​ 110​ൽ​ ​സി.​പി.​ഐ​ ​ശു​ഭ​പ്ര​തീ​ക്ഷ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​വീ​ഴ്ച​ ​വി​ല​യി​രു​ത്തി​ ​തി​രു​ത്തേ​ണ്ട​ത് ​തി​രു​ത്തും.​ ​കോ​ൺ​ഗ്ര​സി​ന് ​ഇ​പ്പോ​ൾ​ ​എ​ല്ലാ​ ​ക​ന​ഗോ​ലു​വാ​ണെ​ന്നും​ ​അ​തെ​ല്ലാം​ ​പാ​ഴ്കി​നാ​വാ​കു​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ ​ചേ​ർ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​മു​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​വീ​ണ്ടും​ ​കൂ​ടി​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​ഇ​ന്ന് ​കൂ​ടു​ന്ന​ ​സി.​പി.​ഐ​ ​എ​ക്സി​ക്യൂ​ട്ടീ​വി​ൽ​ ​തു​ട​ർ​ച​ർ​ച്ച​ക​ൾ​ ​ഉ​ണ്ടാ​കും.