റെജി ലൂക്കോസ് ബി.ജെ.പിയിൽ
Friday 09 January 2026 12:00 AM IST
തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികനും ചാനൽ ചർച്ചകളിലെ ഇടതു ശബ്ദവുമായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് അംഗത്വം നൽകി. കാലഹരണപ്പെട്ട ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബി.ജെ.പിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി പ്രതികരിച്ചു. ബി.ജെ.പിയെ വർഗീയവാദികളെന്ന് വിളിച്ച സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു. സി.പി.എം അംഗത്വം ഉപേക്ഷിച്ചു. ഇനി ശബ്ദിക്കുന്നത് ബി.ജെ.പിക്കു വേണ്ടി മാത്രമായിരിക്കുമെന്നും റെജി പറഞ്ഞു.