കായിക താരങ്ങൾക്ക് നൽകാൻ കേരള യൂണി.ക്ക് കാശില്ല
Thursday 08 January 2026 11:39 PM IST
തിരുവനന്തപുരം : മംഗളുരുവിൽ തിങ്കളാഴ്ച തുടങ്ങുന്ന ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിനുള്ള കേരള യൂണിവേഴ്സിറ്റി ടീമിന് ദിനബത്തയും യൂണിഫോമും നൽകാതെ യൂണിവേഴ്സിറ്റി അധികൃതർ.15 ആൺകുട്ടികളും ഏഴ് ആൺകുട്ടികളും അടങ്ങുന്ന ടീമിന് യാത്രാച്ചെലവും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അഫിലിയേഷൻ ഫീസും ഉൾപ്പടെ രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിൽ അരലക്ഷം ഡിസംബറിൽ അനുവദിച്ചതിൽ നിന്ന് ട്രെയിൻ ടിക്കറ്റ്ബുക്ക് ചെയ്തു. ഇതോടെ മാർച്ച്പാസ്റ്റിൽ യൂണിവേഴ്സിറ്റിയുടെ പേരെഴുതിയ യൂണിഫോം നൽകാനായിട്ടില്ല. അഫിലിയേഷൻ ഫീസ് പരിശീലകർ സ്വന്തം കൈയിൽ നിന്ന് നൽകേണ്ടിവന്നു. ഫിനാൻസ് കമ്മറ്റി ചേരാതെ പണം അനുവദിക്കാനാവില്ലെന്നാണ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിരിക്കുന്നത്.