എസ്.എൻ.ഡി.പി വടകര യൂണിയൻ പ്രതിഷേധിച്ചു

Friday 09 January 2026 12:08 AM IST
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടക്കുന്ന കുപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് വടകര യൂണിയൻ വടകര ടൗണിൽ നടത്തിയ പ്രകടനം.

വടകര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടക്കുന്ന കുപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് വടകര യൂണിയൻ പ്രകടനം നടത്തി. യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ, പ്രസിഡന്റ് എം.എം ദാമോദരൻ, വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹൻ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു സി.എച്ച്, റഷീദ് കക്കട്ട്, സൈബർ സേന സംസ്ഥാന കൺവീനറും യൂണിയൻ കൗൺസിലറുമായ ജയേഷ് വടകര, കൗൺസിലർമാരായ അനിൽ വൃന്ദാവനം, ബാബു മണിയാറത്ത്, സുനിൽ വട്ടോളി എന്നിവർ പങ്കെടുത്തു.