ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തിയ പിതാവ് അറസ്റ്റിൽ

Friday 09 January 2026 12:37 AM IST

എൻ.എസ്.അഭിലാഷ്

ഹരിപ്പാട്: ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയായ സ്കന്ദന്റെ കൊമ്പിലിരുത്തുകയും തുടർന്ന് നിലത്തുവീഴുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. ആനയുടെ രണ്ടാം പാപ്പാൻ കൂടിയായ കൊട്ടിയം ചിറവിള പുത്തൻവീട്ടിൽ എൻ.എസ്.അഭിലാഷാണ് (38) പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ ഭാര്യാവീട്ടിൽ നിന്നാണ് ഇന്നലെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജ് (39) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.