എൻ.സി.ബി.ഇ സംസ്ഥാന സമ്മേളനം
Friday 09 January 2026 1:15 AM IST
കൊല്ലം: നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ളോയീസ് (എൻ.സി.ബി.ഇ) കേരള ഘടകത്തിന്റെ 11ാമത് സംസ്ഥാന സമ്മേളനം 10ന് കൊല്ലത്ത് നടക്കും. സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.എൻ.അൻസിൽ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി എൽ.ചന്ദ്രശേഖർ, നാഷണൽ പ്രസിഡന്റ് ആർ.ബാലാജി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പങ്കജ് കൗശിക്, എസ്.അഖിൽ, ജെയ്സൺ ജോസഫ്, ജി.രഞ്ജിത്ത്, സജോ തെറാട്ടിൽ ജോസ്, ജെസ്സൺ ജോസഫ്, എച്ച്.സി. രജത്, ശിവകുമാർ എന്നിവർ സംസാരിക്കും. വിവിധ ബാങ്കുകളിൽ നിന്നായി 2000 പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സജി ഡാനിയേൽ, സംസ്ഥാന സെക്രട്ടറി എസ്.അഖിൽ, എച്ച്.സി.രജത്ത്, ആതിര.എം.ദാസ് എന്നിവർ പങ്കെടുത്തു.