സ്വാഗതസംഘം രൂപീകരിച്ചു

Friday 09 January 2026 1:15 AM IST

കൊ​ല്ലം: പ്ര​സി​ഡന്റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.എ​സ്.ആർ.ടി.സി സ്റ്റാൻ​ഡി​ന് സ​മീ​പ​ത്തെ ബോ​ട്ട് ജെ​ട്ടി​യിൽ ഒ​രു​ക്കി​യ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ന്റെ ഉ​ദ്​ഘാ​ട​നം ക​ള​ക്ടർ എൻ.ദേ​വീ​ദാ​സ് നിർ​വ​ഹി​ച്ചു. വ​ള്ളം​ക​ളി​യു​ടെ പ്ര​ചാ​ര​ണാർത്​ഥം ക്യു.എ.സി മൈ​താ​ന​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ ക​ളക്ട​റു​ടെ​യും ടീ​മു​കൾ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്‌​ബാൾ മ​ത്സ​രം ന​ട​ത്തി. ഡി.ടി.പി.സി സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കേ​ശ​വൻ, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എൻ.ച​ന്ദ്ര​ബാ​ബു, ഡോ. കെ.രാ​മ​ഭ​ദ്രൻ, ടി.കെ.സുൽ​ഫി, അ​ഡ്വ. ടി.സി.വി​ജ​യൻ, ഡോ. ഡി.സു​ജി​ത്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, എ​സ്.പ്ര​ശാ​ന്ത്, എം.മാ​ത്യു, പെ​രി​നാ​ട് മു​ര​ളി, ക്ലാ​പ്പ​ന മു​ഹ​മ്മ​ദ്, എ.ഇ​ഖ്​ബാൽ കു​ട്ടി, ഷി​ബു റാ​വു​ത്തർ, സ്വാ​മി​നാ​ഥൻ, ഉ​പേ​ന്ദ്രൻ മ​ങ്ങാ​ട്, അ​യ​ത്തിൽ അ​പ്പു​ക്കു​ട്ടൻ, എം.എ​സ്.ശ്യാം കു​മാർ, കെ.ദി​ലീ​പ് കു​മാർ, ഹ​രീ​ഷ് തെ​ക്ക​ടം തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.