കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം
Friday 09 January 2026 1:19 AM IST
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം 9, 10 തീയതികളിൽ കുണ്ടറ ഓർത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി, ട്രഷറർ ബിജുമോൻ എന്നിവർ അറിയിച്ചു. ജാഥകൾ ഇന്ന് വൈകിട്ട് 4ന് ഇളമ്പള്ളൂർ വേലുത്തമ്പി ദളവ സ്മാരകത്തിൽ എത്തിചേരും. ഉദ്ഘാടനം 10ന് രാവിലെ 9.30ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗവും ഗുരുവന്ദനവും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.