സംസ്ഥാന പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ്

Friday 09 January 2026 1:26 AM IST

കൊല്ലം: തിരുവനന്തപുരത്ത് നടന്ന കേരള മാസ്റ്റേഴ്സ് ഗെയിം സംസ്ഥാന പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ കൊല്ലം മീയണ്ണൂർ ഫിറ്റ് ഫോർ ലൈഫ് ഫിറ്റ്നസ് ക്ളബിലെ താരങ്ങൾ മെഡലുകൾ നേടി. തെക്കേവിള സ്വദേശി മുരളീധരൻ 84 കിലോ വിഭാഗത്തിൽ 462 കിലോ ഉയർത്തിയാണ് സ്വർണ മെഡൽ നേടിയത്. ശക്തികുളങ്ങര സ്വദേശി അനീഷ് 74 കിലോ വിഭാഗത്തിൽ 410 കിലോ ഉയർത്തി വെള്ളിമെഡൽ നേടി. തിരുമുല്ലവാരം സ്വദേശി അൽ അമീൻ 83 കിലോ വിഭാഗത്തിൽ 420 കിലോ ഉയർത്തി വെള്ളി മെഡൽ സ്വന്തമാക്കി. കൊട്ടറ സ്വദേശി ലിജു 66 കിലോ വിഭാഗത്തിൽ 345 കിലോ ഉയർത്തി വെള്ളി മെഡൽ നേടി. സംസ്ഥാന ചാമ്പ്യനും മീയണ്ണൂർ ഫിറ്റ് ഫോർ ലൈഫ് ഫിറ്റ്നസ് ക്ളബ് പരിശീലകനുമായ മുരളീധരനും ദേശീയ താരവും പരിശീലകനുമായ വേണു മാധവനുമാണ് പരിശീലനം നൽകിയത്.