മെഗാ മെഡിക്കൽ ക്യാമ്പ്

Friday 09 January 2026 1:31 AM IST

കൊല്ലം: പാരിപ്പള്ളി ലയൺസ് ക്ലബും പൂതക്കുളം മന്നം മെമ്മോറിയൽ 4075 ാം നമ്പർ എൻ.എസ്.എസ് കരയോഗവും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ പൂതക്കുളം നോർത്ത് ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പിൽ വർക്കല എസ്.എൻ മിഷൻ ആശുപത്രിയിലെ ഡോക്‌ടർമാർ സൗജന്യ രോഗ നിർണയം നടത്തും. കൊല്ലം അഹല്ല്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയവും നടത്തും. ദന്തരോഗ നിർണയവും നടക്കും. ലയൺസ് ജില്ലാ കോ ഓഡിനേറ്റർമാരായ ജയരാജ് ,ബി.എസ്.സുരേഷ് കുമാർ, ക്ലബ് പ്രസിഡന്റ് എസ്.അനിൽകുമാർ, സെക്രട്ടറി എൻ.അശോക്‌കുമാർ, ട്രഷറർ ഷിജി രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകും. രജിസ്‌ട്രേഷൻ രാവിലെ 7ന് നടക്കും.