പരാതി നൽകാനെത്തി പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ
Friday 09 January 2026 7:53 AM IST
തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കായിരുന്നു മോഷണം പോയത്. അമൽ സുരേഷ് എന്നയാളാണ് പിടിയിലായത്.
കമ്മീഷണർ ഓഫീസിൽ ഒരു പരാതി നൽകാൻ വന്നതായിരുന്നു അമൽ. തിരിച്ചുപോകുമ്പോൾ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാനവീയം വീഥിയിൽവച്ചാണ് ഇയാളെ കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.