തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
Friday 09 January 2026 8:14 AM IST
തൃശൂർ: ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ കുന്നംകുളത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ചിറ്റഞ്ഞൂർ സ്വദേശികളായ പ്രണവ് (25), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.