പൂർവ വിദ്യാർത്ഥി മഹാസംഗമം 25ന്
Friday 09 January 2026 3:48 PM IST
അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ.എച്ച്. എസ്. എസിലെ പൂർവവിദ്യാർത്ഥി മഹാസംഗമത്തിന് മുന്നോടിയായി മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വീട്ടുപടിക്കൽ നിന്ന് പ്ലക്കാർഡുകളേന്തി ഘോഷയാത്രയായി സ്കൂൾ ജംഗ്ഷനിൽ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഷാജി യോഹന്നാൻ പതാക ഉയർത്തി. സെക്രട്ടറി രഥീഷ്കുമാർ കെ മാണിക്യമംഗലം, നഗരസഭ കൗൺസിലർമാരായ കെ.ആർ.സുബ്രൻ, ലതിക രാജൻ, ഡെൻസി ടോണി, പ്രൊഫസർ അനിൽ കുമാർ, ടി.പി.തോമസ്, പി.വി മാർട്ടിൻ എന്നിവർ സംസാരിച്ചു. പൂർണമായും ജൈവ രീതിയിൽ മുളയിലാണ് കൊടിമരം തീർത്തത്. 25നാണ് മഹാസംഗമം.വിവിധ മേഖലകളിൽ മികവ് പുലർത്തിയ പത്ത് പൂർവവിദ്യാർത്ഥികളെ അനുമോദിക്കും.