ദ്വിഭാഷാ സമ്മേളനവും പ്രബന്ധാവതരണവും
Friday 09 January 2026 3:56 PM IST
കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ ശിശുപഠനങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര ദ്വിഭാഷാ സമ്മേളനവും പ്രബന്ധാവതരണവും ആർ.സി.എസ്.എസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സാജു എം.ഡി. ഉദ്ഘാടനം ചെയ്തു. ജോഹനസ്ബെർഗിലെ അസോ. പ്രൊഫ. വരോഷിണി നടേശൻ, കടവന്ത്ര എസ്.ഐ.സിബി ടി.ദാസ്, ഹൈക്കോടതി അഡ്വ.പാർവതി മേനോൻ,ലൈഫ് ആൻഡ് പാരന്റിംഗ് കോച്ച് അമൃത കെ.ഫ്രാൻസിസ്, പ്രൊഫ. ഡോ. റീന മെറിൻ ചെറിയാൻ, അസോസിയേറ്റ് എഡിറ്റർ പ്രമോദ് ബാബു, എസ്.എച്ച്. കോളേജ് അസി. പ്രൊഫ.രാജേഷ് എം, ഡോ. ബിനോയ് ജോസഫ്, ഡോ.അച്ചാമ്മ അലക്സ്, അസി.പ്രൊഫസർമാരായ ഡോ.ജേക്കബ് ഏലിയാസ്, ഡോ.സോണി ജി, ഡോ.റിൻസി സജി തുടങ്ങിയവർ പങ്കെടുത്തു.