ഐ.എഫ്.എഫ് പുരസ്‌കാരം സമ്മാനിച്ചു

Friday 09 January 2026 4:18 PM IST

കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഭാഗമായി ഫാഷൻ മേഖലയിലെ സംഭാവനകൾക്കുള്ള പുരസ്‌കാര വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാപ്പു ചമയം, റിയാസ് വി.എ, ഷംസു, ഇർഷാദ്, ഫിറോസ്, ഉനൈസ്, ഇ.കെ. അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, ഷമീർ, അൻഷാദ് അയൂബ് ഖാൻ, ശ്രീരംഗ് ഷൈൻ, ദുർഗ വിനോദ്, സുജിത് സുധാകരൻ, രാജ് കലേഷ് ദിവാകരൻ, രാഹുൽ രാംചന്ദ്രൻ, ശ്രീവിദ്യ മുല്ലച്ചേരി, അദിതി രവി എന്നിവർ അവാർഡുകൾ സ്വീകരിച്ചു. സാദിഖ് പി.പി, സമീർ മൂപ്പൻ, ഷാനവാസ് പി.വി, ഷാനിർ ജോനകശേരി, ഷഫീഖ് പി.വി തുടങ്ങിയവർ പങ്കെടുത്തു.