പ്രഭാഷണ പരമ്പരയ്ക്ക് സമാപനം
Friday 09 January 2026 6:20 PM IST
കളമശേരി: രാജഗിരി പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സെന്റ് ചാവറ പ്രഭാഷണ പരമ്പരയ്ക്ക് സമാപനം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് മുൻ ചെയർമാൻ പോൾ മുണ്ടാടൻ, സാന്തോഷ് ജോർജ് കുളങ്ങര എന്നിവർ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ റൂബി ആന്റണി അദ്ധ്യക്ഷയായി. ഡയറക്ടർ ഫാദർ പൗലോസ് കിടങ്ങേൻ സി. എം.ഐ, വൈസ് പ്രിൻസിപ്പൽ ജസ്ന ഡോൺ,ഹെഡ്മിസ്ട്രസ് പ്രീതി എൽഡി, പി.ടി.എ പ്രസിഡന്റ് ഡോ. ജഗത്‌ലാൽ ജി, പി.ടി.എ കൺവീനർ ഡോ. ജോർജ് വി.ആന്റണി എന്നിവർ പങ്കെടുത്തു.