സെപക് താക്രോ ടീമിന് സ്വീകരണം
Friday 09 January 2026 6:23 PM IST
വൈപ്പിൻ: ദേശീയ ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് ജില്ല സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചാബിൽ നടന്ന ഫൈനലിൽ കരുത്തരും മുൻ ചാമ്പ്യൻമാരുമായ മണിപ്പൂരിനെ 31ന് തകർത്താണ് കേരളം കിരീടം നേടിയത്. സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ടീം അംഗങ്ങളെ അസോസിയേഷൻ ഭാരവാഹികളായ സി.കെ. വിജയൻ, സി.വി. നസീർ, പരിശീലകൻ ജോസഫ് ആൻഡ്രൂ എന്നിവരും രക്ഷിതാക്കളം ചേർന്ന് സ്വീകരിച്ചു. ടീം അംഗങ്ങളായ ഹെൽന വർഗീസ്, എം.ബി. ലക്ഷ്മി, എം.എൽ.നയന എന്നിവർ എടവനക്കാട് എസ്. ഡി.പി.വൈ. കെ.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികളാണ്.