പാമ്പുകളുടെ ഇണചേരൽ കാലം, വീടിനടുത്ത് ഓരോ ചുവട് വയ്‌ക്കുമ്പോഴും ശ്രദ്ധ വേണം, 10 വയസുള്ള പെൺമൂർഖൻ വന്നുനിന്നത് പൂച്ചയുടെ മുൻപിൽ
Friday 09 January 2026 7:01 PM IST
തിരുവനന്തപുരം ജില്ലയിൽ മംഗലപുരത്തിനടുത്ത് ചെമ്പകമംഗലത്തെ വീട്ടിലാണ് ഇന്നത്തെ അതിഥിയെ കണ്ടത്. വിവരം ലഭിച്ചയുടൻ വാവ സുരേഷും സംഘവും അവിടേക്ക് തിരിച്ചു. വീട്ടുടമ വിറക്‌പുരയ‌്ക്കുള്ളിലേക്ക് കയറിപ്പോകുന്ന അതിഥിയെ കണ്ടു. സ്ഥലത്തെത്തിയ വാവ വിറക് സൂക്ഷിച്ച് മാറ്റിയതും തൊണ്ട് കൂട്ടിയിട്ടതിന് സമീപം മൂർഖനെ കണ്ടു. നല്ല വലുപ്പമുള്ള പാമ്പ്. 10 വയസുള്ള ആരോഗ്യമുള്ള പെൺമൂർഖനെയാണ് കിട്ടിയത്.
ഇത് പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് വാവ ഓർമ്മിപ്പിച്ചു. നിർബന്ധമായും ചെരുപ്പ് ഇടണമെന്ന് മാത്രമല്ല വീട്ടിലെ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് തന്നെ കൈയിൽ കരുതണം. മൊബൈൽ വെളിച്ചം പോരയെന്നാണ് വാവ പറഞ്ഞത്. വാവയുടെ മുന്നിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച മൂർഖൻ എത്തിയത് ഒരു പൂച്ചയുടെ മുന്നിൽ. കാണുക സ്‌നേക് മാസ്റ്ററിന്റെ പുതിയ ഒരു എപ്പിസോഡ്.