ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026; പരിശോധന നടത്തി

Saturday 10 January 2026 12:11 AM IST
അങ്ങാടിപ്പുറത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026 ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന

പെരിന്തൽമണ്ണ: മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026 കാമ്പെയിനുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സ്‌കൂൾ, ഓഡിറ്റോറിയം, ഹോട്ടൽ , ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. തുടർന്നും കർശനമായ പരിശോധന ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി.ജി സ്മിത നേതൃത്വം നൽകിയ എൻഫോഴ്സ്‌മെന്റ് പരിശോധനയിൽ സീനിയർ ക്ലാർക്ക് പ്രശാന്ത്, വി.ഇ.ഒ ലിജിത് രാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. ജിജി എന്നിവർ പങ്കെടുത്തു.