നിവേദനം നൽകി
Saturday 10 January 2026 12:21 AM IST
കോട്ടക്കൽ: മുനിസിപ്പാലിറ്റിയിലെ പാലപ്പുറ വാർഡിൽ ഉൾപ്പെടുന്ന പൂഴിത്തറ പ്രദേശത്തെ 39 കുടുംബങ്ങൾ നിലവിലുള്ള വൈദ്യുതിലൈൻ ശേഷി അപര്യാപ്തമായതിനാൽ ഗാർഹിക ആവശ്യങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും പ്രതിസന്ധി നേരിടുന്നു. പ്രദേശത്ത് ത്രീഫേസ് വൈദ്യുതി ലൈൻ വലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ നഈമ സുൽത്താന കെ.എസ്.ഇ.ബി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്കു നിവേദനം കൈമാറി. പ്രദേശവാസികളുടെ ദീർഘകാല ആവശ്യവും പൊതുജനോപകാരവും പരിഗണിച്ച് വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൃഷ്ണകുമാർ ചെറുകര, ഉസ്മാൻ മേലേതിൽ എന്നിവർ പങ്കെടുത്തു.