സ്ഥലം കൈയേറിയതല്ലെന്ന് തെളിഞ്ഞാൽ മതിൽ നിർമ്മിക്കാൻ അനുമതി നൽകണം : മനുഷ്യാവകാശ കമ്മീഷൻ
Saturday 10 January 2026 12:29 AM IST
മലപ്പുറം : എടവണ്ണ ചാളക്കണ്ടി സുന്നിപ്പള്ളി റോഡിന് സമീപം മൂഴിക്കൽ സ്വദേശി നിർമ്മിച്ച വീടിന്റെ ചുറ്റുമതിൽ സ്ഥലം കൈയേറിയല്ല നിർമ്മിച്ചതെന്ന് വ്യക്തമായാൽ ഫീസ് ഈടാക്കി കൽമതിൽ നിർമ്മാണത്തിന് അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
റോഡ് കൈയേറിയാണ് നിർമ്മാണം നടത്തിയതെന്ന് വ്യക്തമായാൽ മതിൽ പൊളിക്കുന്നതിന് നിയമാനുസൃതം നടപടിയെടുക്കണമെന്നും കമ്മിഷൻ എടവണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം നൽകി.
തനിക്കെതിരെ ചിലർ നൽകിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് മതിൽ പൊളിക്കാൻ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകിയതെന്ന് പരാതിക്കാരനായ സുകുമാരൻ പൊതിയിൽ കമ്മിഷനെ അറിയിച്ചു. ഏറനാട് താലൂക്ക് സർവ്വേയർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.