ശാരിയിൽ പാലം മാർച്ചിൽ തുറക്കും
Saturday 10 January 2026 12:33 AM IST
വണ്ടൂർ: പണി പുരോഗമിക്കുന്ന ശാരിയിൽ പാലം സന്ദർശിച്ച് വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ. പാലം മാർച്ചിൽ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നിർമ്മാണ പ്രവൃത്തികൾക്കായി പാലം പൊളിച്ചത്. ഗ്രാമപഞ്ചായത്ത് 60 ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം. അതിനിടയിൽ മഴ ശക്തമായത് നിർമ്മാണത്തിന് തിരിച്ചടിയായി. വാർഡംഗങ്ങളായ കെ.വി. സിന്ധു, ടി.കെ. നിഷ , സി.ടി. ചെറി, ബൈജു ചെമ്പ്ര , മുൻ വാർഡ് അംഗങ്ങളായ കാപ്പിൽ മൻസൂർ, പട്ടിക്കാടൻ സിദ്ദിഖ് തുടങ്ങിയവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.