ബാസ്കറ്റ്ബോൾ ടൂർണമെന്റ് 11 മുതൽ 

Saturday 10 January 2026 12:34 AM IST
ബാസ്കറ്റ്ബോൾ

കോഴിക്കോട്: ബാസ്കറ്റ്ബോൾ ലവേഴ്സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിക്കുന്ന ഒമ്പതാമത് കല്യാൺകേന്ദ്ര സൗത്ത് ഇന്ത്യ ഇന്റർ സ്‌കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 11 മുതൽ 13 വരെ മാനാഞ്ചിറ മൈതാനിയിലെ ഡോ.സി.ബി.സി വാരിയർ ഫ്ളഡ്‌ലൈറ്റ് കോർട്ടിൽ നടക്കും. 11ന് വൈകിട്ട് ആറിന് കാലിക്കറ്റ്‌ സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.പി മനോജ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് നാലിന് കളി തുടങ്ങും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളുണ്ടാകും. 13ന് ഫൈനൽ മത്സരത്തിന്റെ സമ്മാനദാനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജോൺസൺ ജോസഫ്, ജോ.സെക്രട്ടറി കെ.ബാബു, കെ. ദിനേശ്, വി.പി.കെ കബീർ എന്നിവർ പങ്കെടുത്തു.