കായിക മേള സംഘടിപ്പിച്ചു
Saturday 10 January 2026 12:37 AM IST
ഫറോക്ക്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായികമേള സംഘടിപ്പിച്ചു. ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നാഷണൽ വനിതാ താരം മഞ്ജുഷ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് കെ. പ്രേമദാസൻ അദ്ധ്യക്ഷത വഹിച്ചു . കായിക മത്സരത്തിൽ കെ .എസ് .എസ് .പി .യു കടലുണ്ടി യൂണിറ്റാണ് ജേതാക്കൾ. ഒളവണ്ണ യൂണിറ്റാണ് റണ്ണർ അപ്പ്. കെ .എസ് .എസ് .പി .യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എൻ വി ജോസഫ് സമ്മാന വിതരണം നടത്തി. ജില്ലാ രക്ഷധികാരി വി.എൻ കൃഷ്ണൻ, ജില്ലാ കമ്മിറ്റി മെമ്പർ സോമൻ മേലാട്ട് , എ.എം വസന്ത കുമാർ തുടങ്ങിയവർ പങ്കെടുത്തു.