ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Saturday 10 January 2026 12:40 AM IST
വടകര: വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണനും ജില്ലാ പഞ്ചായത്ത് ചോറോട് ഡിവിഷൻ മെമ്പർ ആർ ഷെഫിനും സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു ,അഡ്വ. നാരായണൻ നായർ, കെ പി കരുണൻ, ബാബു ഒഞ്ചിയം, പി.എസ് രൻജിത്ത് കുമാർ, വി.കെ പ്രേമൻ. പി.ടി.കെ. നജ്മൽ. സുധീഷ് വള്ളിൽ, ലത്തീഫ് കല്ലറക്കൽ, സി.കെ വിശ്വനാഥൻ, ഷംസുദ്ദീൻ കല്ലിങ്കൽ, രതീശൻ പാക്കയിൽ, ഗംഗാധരൻ മേപ്പയിൽ, കെ.പി. നജീബ്, കോറോത്ത് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.