ഭാഗവത സപ്താഹം സമാപിച്ചു
Saturday 10 January 2026 12:44 AM IST
ആയഞ്ചേരി : ആയഞ്ചേരി ശിവ ക്ഷേത്രത്തിൽ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബിജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവന്ന ഭഗവത സപ്താഹം യജ്ഞസമർപ്പണം, മംഗള ആരതി എന്നിവയോടെ സമാപിച്ചു. മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ രാമചന്ദ്രൻ ടി .വി, ട്രസ്റ്റി ബോർഡ് ചെയർമാൻ ദീന ദയാൽ പി കെ, പി.പി പുഷ്പരാജൻ, എൻ .കെ നാണു, ഗിരീഷ് എം .ടി, ബൈജു സി .കെ,നാണു മൈനാകം, രാജൻ കണ്ടിയിൽ, നാണു പയഞ്ചേരി, ബാബു മണ്ണിൽ, ഷൈജു പി, രവീന്ദ്രൻ പി, രാജൻ സി, പ്രമോദ് എം ടി, ശാന്ത എം,രാധ ഒ, പി കെ ഗൗരി, പി കെ ഗീത, രമ്യ പി, അനില പി, രേഷ്മ സി കെ, സുജിന എൻ കെ, ശ്രീന പി പി, രാജി ലക്ഷ്മി എം ടി, എന്നിവർ പങ്കെടുത്തു.