ഇന്ത്യൻ മൈലോമ കോൺഗ്രസ്

Friday 09 January 2026 8:16 PM IST

കൊച്ചി: മൾട്ടിപ്പിൾ മൈലോമ ചികിത്സാ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ് അമൃത ആശുപത്രിയിൽ തുടങ്ങി. അമൃത സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗം ഡീൻ പ്രൊഫസർ ശാന്തികുമാർ നായർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മൈലോമ അക്കാഡമിക് ഗ്രൂപ്പ് പ്രസിഡന്റ് ജനറൽ ഡോ. വേലു നായർ, സെക്രട്ടറി ഡോ. ഉദയ് യാനമന്ദ്ര, സംഘാടക സമിതി അദ്ധ്യക്ഷനും അമൃത ആശുപത്രി ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവിയുമായ ഡോ. നീരജ് സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 'വിഷൻ 2030' അവതരിപ്പിച്ചു. നാളെ സമാപിക്കും.