സാഹിത്യപുരസ്കാരം സമ്മാനിച്ചു
Saturday 10 January 2026 12:34 AM IST
മേപ്പയ്യൂർ: പുരോഗമന കലാ സാഹിത്യ സംഘം മേപ്പയ്യൂർ യൂണിറ്റും കെ പി കായലാട് സ്മാരക ട്രസ്റ്റും ഏർപ്പെടുത്തിയ പത്താമത് കെ പി കായലാട് സാഹിത്യ പുരസ്കാരം കവയത്രി ആര്യ ഗോപിയ്ക്ക് സമ്മാനിച്ചു. 'കണ്ണാടിക്കുള്ളിലെ ദൈവം' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കെ.പി കായലാട് അനുസ്മരണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത പുരസ്കാരം നൽകി. സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൽപ്പത്തൂർ, മേപ്പയൂർ ബാലൻ, കെ.രതീഷ്, ദേവദാസ് പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു. പി കെ ഷിംജിത്ത് സ്വാഗതവും ബാബുരാജ് കൽപ്പത്തൂർ നന്ദിയും പറഞ്ഞു.