സ്വീകരണം നൽകി

Saturday 10 January 2026 1:17 AM IST
ചാലിശ്ശേരി എസ്.സി യു.പി സ്‌കൂളിന്റെ പരിസരത്ത് വിജയിച്ച ​​​​​​​പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയപ്പോൾ.

പട്ടാമ്പി: ചാലിശ്ശേരി എസ്.സി യു.പി സ്‌കൂളിന്റെ പരിസരത്ത് പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ആദരം'26 എന്ന പരിപാടി എം.ഐ.എസ്.സി എഡ്യൂക്കേഷണൽ സൊസൈറ്റി കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് വാഴപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി മുഖ്യാതിഥിയായി. സഭ ആത്മയ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി.മാത്യു, പി.ടി.എ പ്രസിഡന്റ് പി.എ.റഹിയാനത്ത്, എം.പി.ടി.എ പ്രസിഡന്റ് വി.വി.റൈഹാനത്ത്, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.മുഹമ്മദ് സൽമാൻ, അദ്ധ്യാപിക വി.കെ.മിനി, ഒ.എസ്.പ്രബിത എന്നിവർ സംസാരിച്ചു.