പരിശീലന പരിപാടി നടന്നു
Saturday 10 January 2026 1:18 AM IST
പാലക്കാട്: ആലത്തൂർ മണ്ഡലം നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം കർമ്മസേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം നടന്നു. തേങ്കുറുശ്ശി, വണ്ടാഴി,ആലത്തൂർ, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ കർമ്മ സേനാംഗങ്ങൾക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചിൽ നടന്നത്. ഇതിന്റെ തുടർച്ചയായിജനുവരി 31 വരെ ഗൃഹ സന്ദർശന പരിപാടി നടക്കും. മണ്ഡലം ചാർജ് ഓഫീസർ കെ.സുന്ദരൻ, നവകേരള മിഷൻ ആലത്തൂർ ബ്ലോക്ക് കോഓർഡിനേറ്റർ വീരസാഹിബ്, മുഹമ്മദ് മൂസ, തീമാറ്റിക് എക്സ്പർട്ട് എൽസ മരിയ, റിസോഴ്സ് പേഴ്സൺന്മാരായ എൽ.തോമസ്, സുമാവലി മോഹൻദാസ് എന്നിവർ ക്ലാസ് എടുത്തു.