വിദേശ നാണയ ശേഖരത്തിൽ ഇടിവ്
Saturday 10 January 2026 12:51 AM IST
കൊച്ചി: ജനുവരി ആദ്യ വാരം ഇന്ത്യയുടെ വിദേശ നാണയ ശേഖരം 980.9 കോടി ഡോളർ കുറഞ്ഞ് 68,680.1 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയ ശേഖരത്തിൽ 329.3 കോടി ഡോളർ കുറഞ്ഞിരുന്നു. ഡോളർ, യെൻ, യൂറോ എന്നിവ അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 762.2 കോടി ഡോളർ ഇടിഞ്ഞ് 55,199 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 250.8 കോടി ഡോളർ താഴ്ന്ന് 11,126.2 കോടി ഡോളറായി. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതും സ്വർണ വിലയിലുണ്ടായ ഇടിവുമാണ് വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടാക്കിയത്.