ഗോപു നന്തിലത്ത് ജിമാർട്ടിൽ മഹാ സെയിൽ നാളെ അവസാനിക്കും
തൃശൂർ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് - ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിൽ ബിഗ് ഡേ മഹാ സെയിൽ ഞായറാഴ്ച്ച അവസാനിക്കും. ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നൽകുന്നത്. 2025 ജൂലായ് 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ജിമാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽ.ഇ.ഡി ടി.വികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നേടാനാണ് അവസരം. ടി.വി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എ.സി തുടങ്ങിയവ വിലക്കുറവിൽ സ്വന്തമാക്കാം. തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ വാങ്ങുമ്പോൾ 8999 രൂപ വിലയുള്ള സ്വിസ്സ് മിലിട്ടറി ട്രോളിബാഗ് സൗജന്യമായി ലഭിക്കും. 32 ഇഞ്ച് മുതലുള്ള എൽ.ഇ.ഡി ടിവികൾ 6990 രൂപ മുതലും, ബ്രാൻഡഡ് എസികൾ 21,990 രൂപ മുതലും സിംഗിൾ ഡോർ ഫ്രിഡ്ജുകൾ 9990 രൂപ മുതലും ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട്‌ലോഡ് വാഷിംഗ് മെഷീനുകൾ 24,990 രൂപ മുതലും ലഭ്യമാണ്.