റി​ല​യ​ൻ​സ് ​ജി​യോ ഐ.പി.ഒ ഈ വർഷം നടന്നേക്കും

Saturday 10 January 2026 12:56 AM IST

400 കോടി ഡോളർ സമാഹരിക്കും

കൊച്ചി: പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ(ഐ.പി.ഒ)വിപണിയിൽ നിന്ന് 36,000 കോടി രൂപ(400 കോടി ഡോളർ) സമാഹരിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഒരുങ്ങുന്നു. കമ്പനിയുടെ 2.5 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് ആലോചന. നടപ്പുവർഷം പകുതിയോടെ റിലയൻസ് ജിയോയുടെ ഐ.പി.ഒയ്ക്ക് തുടക്കമാകും. അൻപത് കോടി ഉപഭോക്താക്കളുള്ള റിലയൻസ് ജിയോയുടെ വിപണി മൂല്യം 1.6 ലക്ഷം കോടി രൂപ കവിയുമെന്ന് ഇൻവെസ്‌റ്റ്മെന്റ് ബാങ്കായ ജെഫ്രീസ് വിലിയിരുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച റിലയൻസ് ജിയോയിൽ ആഗോള ഫണ്ടുകളായ കെ.കെ.ആർ, ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക്ക്, അബുദാബി ഇൻവെസ്‌റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയവർ നിക്ഷേപിച്ചിട്ടുണ്ട്.