എൻ.എസ്.എസ്  പ്രതിനിധി സഭ തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന്

Saturday 10 January 2026 12:05 AM IST

ചങ്ങനാശേരി : എൻ.എസ്.എസ് പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് അതത് താലൂക്ക് യൂണിയൻ ഓഫീസുകളിൽ നടത്തുമെന്ന് എൻ.എസ്.എസ് ഇലക്ഷൻ കമ്മിഷൻ അഡ്വ.പി.ജി. പരമേശ്വരപ്പണിക്കർ അറിയിച്ചു. പ്രഥമ വോട്ടർ പട്ടിക 21ന് യൂണിയൻ ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിന്മേലുള്ള പരാതികൾ 28 വരെ സ്വീകരിക്കും. ഫൈനൽ വോട്ടർപട്ടിക ഫെബ്രുവരി നാലിന് പ്രസിദ്ധീകരിക്കും. നാമനിർദ്ദേശപത്രികകൾ ഫെബ്രുവരി 15ന് രാവിലെ 10 മുതൽ 1 വരെ അതത് താലൂക്കിലെ എൻ.എസ്.എസ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കാം. തിരഞ്ഞെടുപ്പിന് മത്സരമുള്ള പക്ഷം വോട്ടെടുപ്പ് മാർച്ച് ഒന്നിന് രാവിലെ 10 മുതൽ 1 വരെ യൂണിയൻ ഓഫീസുകളിൽ നടക്കും.