രാത്രി വൈകി യുവതി ഓ‍ർഡർ ചെയ്ത സാധനം കണ്ട് അമ്പരന്ന് ഡെലിവറി ബോയ്,​ സ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത്

Friday 09 January 2026 10:15 PM IST

ചെന്നൈ: ഒരു ദുർബല നിമിഷത്തിൽ മനസിനുണ്ടാകുന്ന ചാഞ്ചാട്ടമാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ഒരു നിമിഷത്തിൽ അവസരോചിതമായുള്ള ആരുടെയെങ്കിലും ഇടപെടലിൽ ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞേക്കും. ഇത്തരമൊരു അനുഭവമാണ് തമിഴ്നാട്ടിലെ ഒരു ഡെലിവറി ബോയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രാത്രിയിൽ എലിവിഷം ഓർഡർ ചെയ്ത യുവതിയെ ആത്മഹത്യയുടെ വക്കിൽ നിന്ന് യുവാവ് രക്ഷിക്കുകയായിരുന്നു.

രാത്രി വൈകിയായിരുന്നു യുവതി എലിവിഷം ഓർഡർ ചെയ്തത്. ആദ്യം ഓർഡർ എടുക്കണോ എന്ന കാര്യത്തിൽ സംശയമുണ്ടായി. എന്നൽ വീണ്ടും ആലോചിച്ചപ്പോൾ ഓർഡർ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും യുവാവ് തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ കരഞ്ഞുകൊണ്ടു നിൽക്കുന്ന യുവതിയെയായിരുന്നു കണ്ടെതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്തത് എന്തിനെന്ന് യുവതിയോട് ചോദിച്ചു. എലി ശല്യമുണ്ടെങ്കിൽ പകലോ രാത്രിയ്ക്ക് മുമ്പോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നു. ഇക്കാര്യം .യുവാവ് പറയുമ്പോൾ യുവതി കരയുകയായിരുന്നു. ജീവനൊടുക്കാനാണോ തീരുമാനമെന്നും യുവാവ് ചോദി്ച്ചു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓർഡർ ക്യാൻസൽ ചെയ്യിച്ചു.

യുവാവിന്റെ അവസരോചിതമായി ഇടപെടലിനെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. നിരവധിപേർ യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് കമന്റ് പങ്കുവച്ചിട്ടുണ്ട്.