കുടിവെള്ളമില്ല, പരിഹാരത്തിന് റാന്നിയിൽ അടിയന്തരയോഗം

Friday 09 January 2026 10:33 PM IST

പത്തനംതിട്ട : പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ് കരാർ അടിസ്ഥാനത്തിൽ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് നിയമനത്തിന് നാഷണൽ ആയുഷ് മിഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത : കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്, നാഷണൽ ആയുർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ്മ ചെറുതുരുത്തിയുടെ ഒരു വർഷ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായം 40 വയസ് കവിയരുത്. ശമ്പളം : 14700 രൂപ / മാസം. അവസാന തീയതി 20 വൈകിട്ട് അഞ്ച്. വെബ് സൈറ്റ് : www.nam.kerala.gov.in/careers , ഫോൺ : 0468 2995008.